കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കുമെന്ന് താരത്തിന്റെ കുടുംബം. ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച 'സൂത്രവാക്യം' എന്ന സിനിമയുടെ ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് താര സംഘടനയായ 'അമ്മയുടെ മെയിൽ ലഭിച്ചെന്നും പിതാവ് ചാക്കോ അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്നും അമ്മ സംഘടനയില്‍ നിന്നും വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.