നിമിഷങ്ങൾക്കകം എല്ലാം അവസാനിച്ചു; മതിൽ തകർന്ന് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Jun 6, 2026 - 19:30
Jun 6, 2026 - 19:31
 0
നിമിഷങ്ങൾക്കകം എല്ലാം അവസാനിച്ചു; മതിൽ തകർന്ന് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്∙ അഡൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അഡൂർ പി.എച്ച്.സി.ക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നിവരാണ് മരിച്ചത്.

കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മതിൽ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒൻപത് വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പരുക്കേറ്റ സുഹൃത്ത് മുഹമ്മദ് വാഹ്ഷിനെയും (14) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പ്രദേശവാസികൾക്കും നാട്ടുകാർക്കും വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow