ചരക്കുനീക്കത്തിലൂടെ 450 കോടി രൂപ വരുമാനം നേടി വിഴിഞ്ഞം
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം.എസ്.സി ഐറീന ഉള്‍പ്പെടെയുള്ള നിരവധി കപ്പലുകളും തീരമണഞ്ഞിരുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്കുനീക്കത്തിലൂടെ നേടിയ വരുമാനം 450 കോടി രൂപ പിന്നിട്ടതായി കണക്കുകള്‍. വാണിജ്യ പ്രവര്‍ത്തനം തുടങ്ങി എട്ട് മാസങ്ങള്‍ക്കുള്ളിലാണ് തുറമുഖം ഈ നേട്ടം പിന്നിട്ടത്. 448 കപ്പലുകളും 9.77 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളുമാണ് ഇതുവരെ വിഴിഞ്ഞത്ത് എത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം.എസ്.സി ഐറീന ഉള്‍പ്പെടെയുള്ള നിരവധി കപ്പലുകളും തീരമണഞ്ഞിരുന്നു.
ഇതിലൂടെ ജി.എസ്.ടി ഇനത്തില്‍ ഏകദേശം 75 കോടി രൂപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കാക്കുന്നത്. മെയ് മാസത്തില്‍ വിഴിഞ്ഞം കൈകാര്യം ചെയ്തത് 1.2 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ്. ജൂണില്‍ ഇത് 99,976 ടി.ഇ.യു ആയി ചുരുങ്ങി. ജൂലൈയില്‍ കണ്ടെയ്നറുകളുടെ എണ്ണം 1.05 ലക്ഷമായി വര്‍ധിച്ചു. എന്നാല്‍, ഓഗസ്റ്റ് 17 വരെയുള്ള കണക്ക് പ്രകാരം തുറമുഖത്ത് എത്തിയത് 24 കപ്പലുകളാണ്. മാര്‍ച്ചില്‍ 51 കപ്പലുകള്‍ അടുത്തതായും കണക്കുകള്‍ പറയുന്നു.
What's Your Reaction?






