വിഴിഞ്ഞം വി.ജി.എഫ് കരാർ ഒപ്പിട്ടു; തുറമുഖത്തിന്റെ കമ്മീഷനിങ് ഉടൻ

പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ

Apr 9, 2025 - 16:19
Apr 9, 2025 - 16:19
 0  9
വിഴിഞ്ഞം വി.ജി.എഫ് കരാർ ഒപ്പിട്ടു; തുറമുഖത്തിന്റെ കമ്മീഷനിങ് ഉടൻ

തിരുവനന്തപുരം: വൻ വിവാദങ്ങൾക്ക് ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി.ജി.എഫ് കരാർ ഒപ്പിട്ടു.

2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ വിമർശിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow