വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 37,000 മുതല്‍ 40,000 രൂപ വരെ വിലയ്ക്ക് വിവോ വി60 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആഗോളതലത്തില്‍ വിവോ എസ്30-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായി വിവോ വി60 അരങ്ങേറുമെന്ന് കിംവദന്തിയുണ്ട്. കൃത്യമാണെങ്കില്‍, 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം. 6,500 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണില്‍ ഉണ്ടാവുക.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. എല്‍പിഡിഡിആര്‍4എക്സ് റാമും യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജുമായി ഇണക്കിചേര്‍ത്തായിരിക്കും പ്രോസസര്‍ അവതരിപ്പിക്കുക. വിവോ വി60 മൂന്ന് പുതിയ കളര്‍ വേരിയന്റുകളില്‍ എത്താന്‍ സാധ്യതയുണ്ട്. മിസ്റ്റ് ഗ്രേ, മൂണ്‍ലിറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോള്‍ഡ്.
What's Your Reaction?






