ഇത് ടീം യുഡിഎഫ് വിജയമെന്ന് വിഡി സതീശൻ

അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്

Jun 23, 2025 - 14:38
Jun 23, 2025 - 14:38
 0  11
ഇത് ടീം യുഡിഎഫ് വിജയമെന്ന് വിഡി സതീശൻ
കൊച്ചി: നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു.
 
ഈ സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്. 2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow