പാലക്കാട് വീടിന്‍റെ ഭിത്തി തകർന്ന് രണ്ട് സഹോദരങ്ങൾ മരിച്ചു; ഒരാൾക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ അഭിനയയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

Nov 8, 2025 - 21:52
Nov 8, 2025 - 22:00
 0
പാലക്കാട് വീടിന്‍റെ ഭിത്തി തകർന്ന് രണ്ട് സഹോദരങ്ങൾ മരിച്ചു; ഒരാൾക്ക് പരിക്ക്

പാലക്കാട്: അട്ടപ്പാടിയിലെ കരുവാര ഉന്നതിയിൽ വീടിൻ്റെ ഭിത്തി തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചു. സഹോദരങ്ങളായ രണ്ട് കുട്ടികളാണ് ഈ ദാരുണമായ അപകടത്തിൽ മരിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്‌നേഷ് (നാല്) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറ് വയസുകാരി അഭിനയക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഭിനയയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മരിച്ച ആദിയും അജ്‌നേഷും സീങ്കര സെന്‍റ്. ജോർജ് എൽ.പി. സ്കൂളിലെ വിദ്യാർഥികളാണ്. കരുവാര ഉന്നതി ഒരു മുഡുക ഗോത്ര ഗ്രാമമാണ്. കുട്ടികൾ വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പാതിവഴിയിൽ നിർമാണം നിർത്തിവെച്ച ഒരു വീടിന്റെ വാർപ്പ് സ്ലാബ് തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

2016-ൽ സർക്കാർ അനുവദിച്ച വീടാണ് നിർമ്മാണം പൂർത്തിയാക്കാതെ കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻതന്നെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങളായ ആദിയും അജ്‌നേഷും മരിച്ചിരുന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കോട്ടത്തറ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow