സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു; രക്ഷിക്കാനിറങ്ങിയവർക്കും ദാരുണാന്ത്യം

Jun 26, 2026 - 19:12
Jun 26, 2026 - 19:12
 0
സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു; രക്ഷിക്കാനിറങ്ങിയവർക്കും ദാരുണാന്ത്യം

ന്യൂഡൽഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ഡൽഹിയിലെ മുണ്ട്ക വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03ഓടെയാണ് അപകടവിവരം ലഭിച്ചതെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു.

ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആദ്യം ടാങ്കിൽ ഇറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും വിഷവാതകം ശ്വസിച്ച് ബോധരഹിതരാവുകയായിരുന്നു.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം സമയത്ത് എത്താനായില്ല. തുടർന്ന് എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉദ്യോഗസ്ഥർ മൂവരെയും ടാങ്കിൽ നിന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow