തൊടുപുഴയില്‍ കാണാതായ ആളെ മാന്‍ഹോളില്‍ കുഴിച്ചിട്ടു; മൃതദേഹം പുറത്തെടുത്തു
അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇടുക്കി: തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെടുത്തു. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ മൃതദേഹമാണ് പുറത്തെടുത്തത്. കേസിൽ തൊടുപുഴയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്.
ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണിൽ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികള്‍ മൊഴി നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പോലീസിൽ പരാതി നൽകിയിരുന്നു. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
What's Your Reaction?






