ബൈക്ക് യാത്രയ്ക്കിടെ സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്‍റെ ദേഹത്ത് വീഴുകയായിരുന്നു

May 6, 2025 - 21:50
May 6, 2025 - 21:50
 0  14
ബൈക്ക് യാത്രയ്ക്കിടെ സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ: ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി. ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ വെള്ളിക്കീലിന് സമീപം വള്ളുവൻകടവിൽ വെച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്‍റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി.രാധാകൃഷ്ണന്റെയും പി.സി.ഷൈജയുടെയും മകനാണ്. സഹോദരൻ: ആദിഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow