രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു
അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് അതിജീവിത കോടതിയിൽ ഹർജി സമർപ്പിച്ചത്
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഭിഭാഷകയായ ദീപ ജോസഫ് നൽകിയ റിട്ട് ഹർജിക്കെതിരെ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ദീപ ജോസഫിന്റെ ഹർജിയിൽ കോടതി എന്തെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സഹർജി നൽകിയിരിക്കുന്നത്.
അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് അതിജീവിത കോടതിയിൽ ഹർജി സമർപ്പിച്ചത്. കേരള പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ ജോസഫ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. കൂടാതെ, കേസ് ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ ഭരണഘടനാ സാധുതയും ഇവർ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
കേസ് റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ മാത്രം കേട്ട് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകരുതെന്നും അതിജീവിതയുടെ വാദങ്ങൾ കൂടി പരിഗണിക്കണമെന്നും തടസ്സഹർജിയിൽ ആവശ്യപ്പെടുന്നു.
What's Your Reaction?

