അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥിനി മരിച്ചു

അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്

Apr 17, 2026 - 11:30
Apr 17, 2026 - 11:30
 0
അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥിനി മരിച്ചു

അഞ്ചൽ: കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുട‌െയും മകൾ അഹന്ന ബിനോയ് (11) ആണ് മരിച്ചത്.

അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അഹന്നയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൾക്ക് കൂട്ടിനായി എത്തിയ മാതാവ് സിമിയും ഈ സമയം പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു. കൺമുന്നിൽ മകൾ തളർന്നുവീണത് കണ്ട് ഓടിയെത്തിയെങ്കിലും മരണം അപ്പോഴേക്കും സംഭവിച്ചിരുന്നു.
വാളകം കോംപസ് ഗ്ലോബൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഹന്ന. കുട്ടിയുടെ അപ്രതീക്ഷിത വേർപാടിൽ അധ്യാപകരും സഹപാഠികളും വലിയ നടുക്കത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow