സമഗ്ര ശിക്ഷാ കേരളയില്‍ ചട്ടവിരുദ്ധ നിയമനമെന്ന് പരാതി; അപേക്ഷാ കാലാവധി തീരുന്നതിന് മുമ്പേ നിയമനങ്ങള്‍

Jul 26, 2026 - 11:01
Jul 26, 2026 - 11:02
 0
സമഗ്ര ശിക്ഷാ കേരളയില്‍ ചട്ടവിരുദ്ധ നിയമനമെന്ന് പരാതി; അപേക്ഷാ കാലാവധി തീരുന്നതിന് മുമ്പേ നിയമനങ്ങള്‍

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയില്‍ (എസ്എസ്‌കെ) ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന പരാതിയുയര്‍ന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിവിധ ജില്ലകളില്‍ നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

ഡെപ്യൂട്ടേഷന്‍ നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നുവെങ്കിലും, അതിന് മുമ്പേ തന്നെ പല ജില്ലകളിലും നിയമന ഉത്തരവുകള്‍ ഇറങ്ങിയതായി വിവരമുണ്ട്.

കോഴിക്കോട് ജില്ലയില്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് എട്ട് ദിവസം മുമ്പ് തന്നെ ഡോ. നിസാറിനെ നിയമിച്ച് ജൂലൈ 18ന് ഉത്തരവിറക്കിയെന്നാണ് പരാതി. ഉത്തരവിറങ്ങിയ ശേഷവും അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നാണ് വിവരം.

പാലക്കാട് പട്ടാമ്പിയില്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കെ. കെ. എ. അസീസ് എന്ന അധ്യാപകനെ നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് നിയമനങ്ങള്‍ നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow