മുഖ്യമന്ത്രി വി ഡി സതീശനുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച; നേമം വികസനം ചർച്ചയായി

Jun 5, 2026 - 22:00
Jun 5, 2026 - 22:00
 0
മുഖ്യമന്ത്രി വി ഡി സതീശനുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച; നേമം വികസനം ചർച്ചയായി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. നേമം മണ്ഡലത്തിന്റെ വികസന ആവശ്യങ്ങളും ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച രാജീവ് ചന്ദ്രശേഖർ, മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങൾക്കും ബിജെപി/എൻഡിഎ പിന്തുണ നൽകുമെന്നും ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി.

അതേസമയം, അടുത്തിടെ എൻഡിഎ ഘടകകക്ഷി നേതാവ് തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സൗഹൃദ സന്ദർശനമാണെന്നാണ് തുഷാർ വെള്ളാപ്പള്ളി വിശദീകരിച്ചത്. തുടർന്ന് വെള്ളാപ്പള്ളി നടേശനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

സതീശൻ–തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. വിദ്വേഷ പ്രസ്താവനകൾ നടത്തിയവർക്കു രാഷ്ട്രീയ 'ലെജിറ്റിമസി' നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് വി.ആർ. അനൂപ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow