തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയ കർണാടക സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധം

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായാണ് തമന്ന ഭാട്ടിയയെ സർക്കാർ നിയമിക്കാൻ തീരുമാനിച്ചത്.

May 23, 2025 - 12:03
May 23, 2025 - 12:03
 0  13
തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയ കർണാടക സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധം
ബെംഗലൂരു: മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്നയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. കന്നഡ നടിമാരുള്ളപ്പോള്‍ പുറത്ത് നിന്നൊരാള്‍ എന്തിന് എന്നാണ് പലരും ചോദിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിഷേധം നടക്കുന്നത്.
 
മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായാണ് പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ സർക്കാർ നിയമിക്കാൻ തീരുമാനിച്ചത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 1916 മുതല്‍ നിര്‍മ്മിക്കുന്നതാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പ്.
 
 പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ പലരും വിമർശിക്കുന്നുണ്ട്. എന്നാൽ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് വാണിജ്യ, വ്യവസായ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തി.  സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്‍റിന്  വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് മന്ത്രി പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow