കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിൽ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം; റസൂല്‍ പൂക്കുട്ടി

അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്തിട്ടുണ്ട്

Dec 17, 2025 - 12:18
Dec 17, 2025 - 12:18
 0
കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിൽ   പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം; റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി.  കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമെന്ന് റസൂൽ പൂക്കുട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
 ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
 അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്തിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ലണ്ടനില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് തനിക്ക് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow