മുണ്ടക്കൈയിൽ കനത്ത മഴ; അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്

Jun 25, 2025 - 12:53
Jun 25, 2025 - 12:53
 0  10
മുണ്ടക്കൈയിൽ കനത്ത മഴ; അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ശക്തമായ മഴ. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നിരിക്കുമാകയാണ്. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. 
 
മേപ്പാടി മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കയാണ്. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം.
 
അതേസമയം കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം.
 
 ചൂരൽമല-അട്ടമല റോഡ് പൂർണമായും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. നിലവിൽ ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow