മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

സെപ്റ്റംബര്‍ 23 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

Sep 22, 2025 - 20:19
Sep 22, 2025 - 20:20
 0
മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
ആലപ്പുഴ: തൃക്കുന്നപ്പുഴ ബ്ലോക്ക്  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  പല്ലന ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു. അതിനാൽ ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്റ്റംബര്‍ 23  മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 
 
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow