രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടിയില്ല; സണ്ണി ജോസഫ്

സി പി എമ്മിനെ പോലെ സ്വന്തമായി പോലീസും കോടതിയുമൊന്നും കോണ്‍ഗ്രസ്സിനില്ല

Dec 3, 2025 - 13:28
Dec 3, 2025 - 13:28
 0
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടിയില്ല; സണ്ണി ജോസഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.  നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും കൂടുതൽ നടപടികൾ കൂടിയാലോചനകൾക്ക് ശേഷമാവുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
പുറത്താക്കല്‍ ആലോചിക്കും. ഒറ്റക്ക് തീരുമാനം എടുക്കാന്‍ ആവില്ല. കോടതി കാര്യങ്ങള്‍ അറിഞ്ഞിട്ടാകും തീരുമാനം. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. 
 
സി പി എമ്മിനെ പോലെ സ്വന്തമായി പോലീസും കോടതിയുമൊന്നും കോണ്‍ഗ്രസ്സിനില്ല. അതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തനിക്ക് ലഭിച്ച പരാതി ഡി ജി പിക്ക് കൈമാറിയത്. മാത്രമല്ല എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടത് വ്യക്തി ആണ്. രാജി രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow