നിതിൻ രാജിന്റെ മരണം: ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് ദേശീയ കമ്മീഷന്റെ നിർണ്ണായക നീക്കം

Apr 13, 2026 - 11:43
Apr 13, 2026 - 11:43
 0
നിതിൻ രാജിന്റെ മരണം: ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി/കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് ദേശീയ കമ്മീഷന്റെ നിർണ്ണായക നീക്കം. സംഭവത്തിൽ അഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിതിൻ രാജിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയോട് വിവേചനം കാണിച്ചതായും ആരോപിച്ചാണ് പി. ശ്യാംരാജ് കമ്മീഷനെ സമീപിച്ചത്. ഇതിന്മേലാണ് അടിയന്തര റിപ്പോർട്ട് തേടിയത്.

 മരണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തണമെന്നും കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് മാർച്ച് നടത്തി.

ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വർഗീയ പരാമർശങ്ങൾ നടത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

കോളേജിലെ ചില അധ്യാപകർ വിദ്യാർത്ഥിയോട് മാനസികമായി പീഡിപ്പിക്കുകയും ജാതീയമായ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow