പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊച്ചി ഹാർബർ പോലീസാണ് ഇയാളെ പിടികൂടിയത്

Nov 18, 2025 - 20:12
Nov 18, 2025 - 20:12
 0
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന  സ്വദേശി അമിത്താണ് (28) പിടിയിലായത്. കൊച്ചി നേവൽ ബേസിൽ ഉദ്യോഗസ്ഥനാണ് അമിത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
 
കൊച്ചി ഹാർബർ പോലീസാണ് ഇയാളെ പിടികൂടിയത്. മുണ്ടംവേലിയിൽ ഇയാൾ താമസിക്കുന്ന വീട്ടിലേക്ക് 15 വയസുകാരിയായ പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 
 
വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും നാവികസേന അറിയിച്ചു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെൺകുട്ടി എന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow