തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; സംഭവം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

May 17, 2026 - 11:55
May 17, 2026 - 11:55
 0
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; സംഭവം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ബി വൺ (B1) കോച്ചിലും തൊട്ടുപിന്നിലെ എഞ്ചിൻ കമ്പാർട്ട്മെന്റിലുമാണ് തീപടർന്നത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബോഗിയും എഞ്ചിനും തമ്മിൽ വേർപെടുത്താൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.

കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. നിരവധി മലയാളി യാത്രക്കാരും ഈ ട്രെയിനിലുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു ട്രെയിൻ. തീപിടിത്തത്തെ തുടർന്ന് നിലവിൽ ട്രെയിൻ കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുകയാണ്. റെയിൽവേ അധികൃതരും ഫയർഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.


What's Your Reaction?

like

dislike

love

funny

angry

sad

wow