പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

പെരുന്നാൾ നമസ്കാരം പൂർത്തിയാക്കി വിശ്വാസികളെ അഭിസംബോധന ചെയ്ത് ഖുതുബ പ്രസംഗം നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്

Mar 20, 2026 - 14:49
Mar 20, 2026 - 14:49
 0
പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ചെറിയ പെരുന്നാൾ ദിനത്തിൽ വിങ്ങുന്ന ഓർമ്മയായി ചെർപ്പുളശ്ശേരിയിലെ ഇമാം. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്‌ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) പെരുന്നാൾ നമസ്കാരത്തിന് പിന്നാലെയുള്ള പ്രഭാഷണത്തിനിടെ (ഖുതുബ) കുഴഞ്ഞുവീണു മരിച്ചു.

പെരുന്നാൾ നമസ്കാരം പൂർത്തിയാക്കി വിശ്വാസികളെ അഭിസംബോധന ചെയ്ത് ഖുതുബ പ്രസംഗം നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുണ്ടായിരുന്നവർ ഉടനടി പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രസംഗത്തിനിടെയുണ്ടായ പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. തൊടുപുഴ സ്വദേശിയായ മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി വർഷങ്ങളായി ആറ്റാശ്ശേരി ജുമാമസ്ജിദിലെ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും ഒരു മകനുമാണുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow