അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനിടെ ആദ്യ മകന് ദാരുണാന്ത്യം
ബെംഗളൂരു: യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സഭവം. ചരൺ- സ്വാതി ദമ്പതികളുടെ ആദ്യത്തെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോട്ടോഷൂട്ടിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. കുട്ടിയുടെ പിതാവിന് വിദേശത്താണ് ജോലി. ഇവർ നാട്ടിൽ ഇന്ന് തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
What's Your Reaction?



