കടുത്ത ചൂട് മാനസികാരോ​ഗ്യത്തെ ബാധിക്കും, വിഷാദം മുതൽ സ്കീസോഫ്രീനിയക്ക് വരെ കാരണമാകാം; പഠനം പുറത്ത്

Apr 22, 2025 - 11:20
Apr 22, 2025 - 12:21
 0  13
കടുത്ത ചൂട് മാനസികാരോ​ഗ്യത്തെ ബാധിക്കും, വിഷാദം മുതൽ സ്കീസോഫ്രീനിയക്ക് വരെ കാരണമാകാം; പഠനം പുറത്ത്

തൃശൂർ:  ചൂട് മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം. ഇത് സ്വഭാവവൈകല്യത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവകലാശാലയിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു. 

2003 മുതൽ 2018 വരെയുള്ള കാലത്തെ ചൂടിന്റെ വ്യതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ഇതേനില തുടർന്നാൽ 2050 ആകുമ്പോഴേക്ക് ഇതിന്റെ നിരക്ക് അൻപതുശതമാനമാകുമെന്നാണ് മുന്നറിയിപ്പ്. 15 മുതൽ 44 വരെ പ്രായമുള്ളവരെയാണ് കൂടുതൽ ബാധിക്കുക.

നിലവിൽ ഓസ്ട്രേലിയയെ മാത്രം ആധാരമാക്കിയാണ് പഠനം നടത്തിയതെങ്കിലും ആ​ഗോളതലത്തിൽ തന്നെ ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ ലോകത്തിന്റെ മറ്റുഭാ​ഗങ്ങളിലും ഈ പഠനം ബാധകമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ചൂട് കൂടുന്ന സാഹചര്യങ്ങളിൽ അമിതസമ്മർദം, വൈകാരിക നിയന്ത്രണങ്ങൾ നഷ്ടമാവുക, വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അപചയം, പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവ കൂടിവരുന്നതായാണ് കണ്ടെത്തിയത്. കൂടാതെ ഇക്കൂട്ടരിൽ മദ്യപാനം, മറ്റു ലഹരിവസ്തുക്കൾ തുടങ്ങിയവയിലേക്ക് ആകൃഷ്ടരാകുക, അമിത ഉത്കണ്ഠ, ബൈപോളാർ ഡിസോർ‍ഡർ, വിഷാദം, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോ​ഗ്യപ്രശ്നങ്ങളും കണ്ടെത്തി.

ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
  • കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
  • ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
  • ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
  • വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
  • ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം

What's Your Reaction?

like

dislike

love

funny

angry

sad

wow