വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു

തൃശൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം

Apr 17, 2026 - 19:02
Apr 17, 2026 - 19:03
 0
വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു

പാലക്കാട്/പൊള്ളാച്ചി: വിനോദസഞ്ചാരത്തിന് എത്തിയ മലയാളി സംഘം സഞ്ചരിച്ച മിനിവാൻ വാൽപ്പാറയിൽ അപകടത്തിൽപ്പെട്ട് എട്ടു മരണം. തൃശൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുന്നു. പൊള്ളാച്ചി - വാൽപ്പാറ റൂട്ടിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

വളവുകളും തിരിവുകളും നിറഞ്ഞ പതിമൂന്നാം ഹെയർപിന്നിൽ വെച്ച് നിയന്ത്രണം വിട്ട മിനിവാൻ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയും തുടർന്ന് മറിയുകയുമായിരുന്നു. വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തു. പരിക്കേറ്റവരെയും മരിച്ച ഒരാളുടെ മൃതദേഹവും പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടരുകയാണ്.

തൃശൂർ ഭാഗത്തുനിന്നും എത്തിയ 12 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. പൊള്ളാച്ചി - വാൽപ്പാറ റൂട്ടിൽ 40-ലധികം ഹെയർപിൻ വളവുകളാണുള്ളത്. പരിചയമില്ലാത്ത ഡ്രൈവർമാരും രാത്രികാല യാത്രക്കാരും ഈ റൂട്ടിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow