'എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്'; പൃഥ്വിരാജ്

വിമർശനങ്ങൾ ഭയന്ന് സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ താൻ തയ്യാറല്ലെന്നും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ആരാധകരാണ് തന്റെ പ്രചോദനമെന്നും പൃഥ്വി വ്യക്തമാക്കി

Apr 17, 2026 - 19:17
Apr 17, 2026 - 19:17
 0
'എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്'; പൃഥ്വിരാജ്

'എംപുരാൻ' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ ആക്രമണങ്ങൾക്കും 'എൽ 3' (ലൂസിഫർ 3) എന്നുവരുമെന്ന ആരാധകരുടെ ചോദ്യങ്ങൾക്കും മറുപടിയുമായി സംവിധായകനും നടനുമായ പൃഥ്വിരാജ്. പുതിയ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ടീമിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വി മനസ്സ് തുറന്നത്.

വിമർശനങ്ങൾ ഭയന്ന് സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ താൻ തയ്യാറല്ലെന്നും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ആരാധകരാണ് തന്റെ പ്രചോദനമെന്നും പൃഥ്വി വ്യക്തമാക്കി. എംപുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം, എന്നാൽ എവിടെപ്പോയാലും 'എൽ 3' എന്ന് വരുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആ താല്പര്യം നിലനിൽക്കുന്നിടത്തോളം കാലം സിനിമയുമായി മുന്നോട്ട് പോകാനുള്ള ആവേശമുണ്ടെന്ന് പൃഥ്വി പറഞ്ഞു.

നിലവിൽ ഏറ്റെടുത്തിട്ടുള്ള അഭിനയ കമിറ്റ്‌മെന്റുകൾ പൂർത്തിയാക്കാനുണ്ട്. ഒരു വർഷം കൂടി സംവിധാനത്തിനായി മാറ്റിവെച്ചാൽ അത് തന്നെ കാത്തിരിക്കുന്ന നിർമ്മാതാക്കളോടും സംവിധായകരോടും ചെയ്യുന്ന ക്രൂരതയാകും. അതുകൊണ്ട് അഭിനയത്തിനാണ് ഇപ്പോൾ മുൻഗണന. ലാലേട്ടന്റെയും തന്റെയും സമയം ഒത്തുവരിക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും 'അസ്രയേൽ' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. എംപുരാൻ കഴിഞ്ഞാലുടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മറ്റു ചില ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow