ഡ്രൈവർ കുഴഞ്ഞുവീണു; സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു
ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല

കോട്ടയം: സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.കോട്ടയം ഇടമറ്റത്താണ് സംഭവം. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. ചേറ്റുതോട് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്കും സമീപത്തുളള തെങ്ങിലും ഇടിക്കുകയായിരുന്നു. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല.
What's Your Reaction?






