ഡോ. വിനീത വിജയനെ സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗമായി നിയമിച്ചു

ദ വോയിസ്‌ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വാർത്താ പോർട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനം നിർവഹിച്ചത് വിനീത വിജയനായിരുന്നു.

Mar 4, 2025 - 22:05
May 24, 2025 - 23:34
 0  45
ഡോ. വിനീത വിജയനെ സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗമായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി ബോർഡ് അംഗമായി ഡോ. വിനീത വിജയനെ നിയമിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദളിത് മനുഷ്യാവകാശ മുന്നേറ്റങ്ങളിലെ നിത്യ സാന്നിധ്യമാണ് ഡോ. വിനീത.

കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിയും കേരള ദലിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. നിലവിൽ ചെമ്പഴന്തി ശ്രീ നാരായണ കോളേജ് മലയാള വിഭാഗം അധ്യാപിക കൂടിയാണ് അവർ. ദ വോയിസ്‌ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വാർത്താ പോർട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനം നിർവഹിച്ചത് വിനീത വിജയനായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow