ആരോഗ്യത്തിന് അമൃതായി ഈന്തപ്പഴം; തലച്ചോറിന്‍റെ പ്രവർത്തനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയ ഈന്തപ്പഴം ഒരു സമ്പൂർണ്ണ ആഹാരമായാണ് കണക്കാക്കപ്പെടുന്നത്
പോഷകങ്ങളുടെ കലവറയായ ഈന്തപ്പഴം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതിനൊപ്പം നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയ ഈന്തപ്പഴം ഒരു സമ്പൂർണ്ണ ആഹാരമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ തലച്ചോറിലെ വീക്കം കുറയ്ക്കുകയും അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഓർമ്മശക്തിയും ഏകാഗ്രതയും വർധിപ്പിക്കാൻ ഇത് സഹായിക്കും.
പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു. സെലിനിയം, മാംഗനീസ്, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഉയർന്ന പൊട്ടാസ്യം നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്നു. വിറ്റാമിൻ സി, ഡി എന്നിവ ചർമ്മത്തിന് തിളക്കം നൽകുന്നു. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച തടയാനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
ഈന്തപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറവായതിനാൽ പ്രമേഹരോഗികൾക്കും മിതമായ അളവിൽ ഇത് കഴിക്കാം. ഇത് ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആമാശയ കാൻസറിനെ പ്രതിരോധിക്കാനും ദഹനം സുഗമമാക്കാനും ഈന്തപ്പഴം മികച്ചതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും.
What's Your Reaction?