തിരുവനന്തപുരത്ത് യുവതിയെ ആൺ സുഹൃത്ത് വെട്ടി പരുക്കേൽപ്പിച്ചു
28 വയസുള്ള സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആൺ സുഹൃത്ത് വെട്ടി പരുക്കേൽപ്പിച്ചു. നെയ്യാറ്റിൻകരയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. 28 വയസുള്ള സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശിയായ സച്ചു ആണ് ആക്രമണം നടത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സച്ചു തന്നെയാണ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം ബൈക്കിൽ കെട്ടി വച്ച് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. അതിനു ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും തലക്കും വെട്ടേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
What's Your Reaction?






