കൂടുതല്‍ ഫീച്ചറുകള്‍; 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ
പുതിയ ഗ്രാന്‍ഡ് വിറ്റാര 18 മോഡലുകളില്‍ ലഭ്യമാണ്.

കൂടുതല്‍ ഗ്രാന്‍ഡ് ഫീച്ചറുകളുമായി 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക മോഡലിന് 11.42 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ഗ്രാന്‍ഡ് വിറ്റാര 18 മോഡലുകളില്‍ ലഭ്യമാണ്.
മോഡലുകളില്‍ വൈവിധ്യം കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. എക്‌സ് ഷോറൂം വില അടിസ്ഥാന മോഡലായ സിഗ്മക്ക് 11.42 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫ+ ഇസിവിടി ഡ്യുവല്‍ ടോണ്‍(ഒ)ക്ക് 20.68 ലക്ഷം രൂപയുമാണ്. ഹൈബ്രിഡ് മോഡലുകളില്‍ ഡെല്‍റ്റ+ സ്‌ട്രോങ് ഹൈബ്രിഡിനേയും പുതുതായി മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.
ഈ വേരിയന്റിന് 16.99 ലക്ഷം രൂപ മുതലാണ് വില. പുതിയ ഗ്രാന്‍ഡ് വിറ്റാരയിലും സ്‌ട്രോങ് ഹൈബ്രിഡ്, സ്മാര്‍ട്ട് ഹൈബ്രിഡ്, ഓള്‍ഗ്രിപ് സെലക്ട് എഡബ്ളിയുഡി സിസ്റ്റം എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണുള്ളത്. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാക്കിയിട്ടുണ്ട്.
What's Your Reaction?






