കേരളത്തിൽ പനി പടരുന്നു; ഒരുദിവസം ചികിത്സ തേടിയത് 13,196 പേർ, ഡെങ്കിയും ഷിഗെല്ലയും ആശങ്കയാകുന്നു
കേരളത്തിൽ പകർച്ചവ്യാധി വ്യാപനം ശക്തമാകുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഒരുദിവസം മാത്രം 13,196 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിക്കേസുകൾ ആയിരം കടന്നു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 252 പേരും സ്ഥിരീകരിച്ച ഡെങ്കിപ്പനിയുമായി 52 പേരും ചികിത്സ തേടി. എലിപ്പനി, മലേറിയ, ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
What's Your Reaction?

