സ്ഥാപനത്തിന്റെ കാലാവധി നീട്ടാൻ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്
കോഴിക്കോട്: കെപിസിസി അംഗം എ. അരവിന്ദനെതിരെ ലൈംഗികാതിക്രമ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ച യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ആളില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും നിരവധി തവണ പ്രവർത്തിച്ച നേതാവാണ് എ. അരവിന്ദൻ.
What's Your Reaction?



