ഇന്‍ഡിഗോ വിമാന മര്‍ദ്ദനക്കേസ്: ഇ പി ജയരാജനെതിരായ അന്വേഷണം എസ്‌ഐടിക്ക് കൈമാറി
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന മര്‍ദ്ദന സംഭവത്തില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറാന്‍ തീരുമാനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്‍മാനായ അനില്‍ കുമാറിന്റെ പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളുകയും വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസിന്റെ തുടര്‍നടപടികള്‍ ശക്തമാക്കുന്നത്
What's Your Reaction?



