വടകരയിൽ നാടകീയ സംഭവം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യാശ്രമം

May 29, 2026 - 15:57
May 29, 2026 - 15:57
 0
വടകരയിൽ നാടകീയ സംഭവം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യാശ്രമം

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യാശ്രമം നടത്തി. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം.

സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കൈവശം കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. വീട്ടുകാരും സമീപവാസികളും ഉടൻ ഇടപെട്ട് തീ അണച്ചതോടെ വലിയ ദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിമിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശരീരത്തിന്റെ അറുപത് ശതമാനത്തിലധികം ഭാഗങ്ങളിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.

സുധീർ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. നിക്ഷേപ തുക പല തവണ ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കാത്തതിലെ നിരാശയാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം  ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow