ഞാൻ വിട്ടാലും അയാൾ പണി തരും"; മോഡലിങ് മനുഷ്യക്കടത്ത് കേസ് പ്രതി അലീനയുടെ ഭീഷണി സന്ദേശം പുറത്ത്

May 20, 2026 - 12:08
May 20, 2026 - 12:08
 0
ഞാൻ വിട്ടാലും അയാൾ പണി തരും"; മോഡലിങ് മനുഷ്യക്കടത്ത് കേസ് പ്രതി അലീനയുടെ ഭീഷണി സന്ദേശം പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ നടന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസിൽ പിടിയിലായ പ്രതി അലീന, പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. പോലീസിൽ പരാതി നൽകിയതിനും രഹസ്യമൊഴി കൊടുക്കാൻ തയ്യാറായതിനും പിന്നാലെയാണ്, "ഞാൻ ചിലപ്പോൾ വിട്ടേക്കും, പക്ഷേ 'അയാൾ' നിനക്ക് പണി തരും" എന്ന തരത്തിൽ അലീന യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അലീനയുടെ സുഹൃത്തായ ഒരു പ്രമുഖ ഗുണ്ടാനേതാവിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ഭീഷണി സന്ദേശം.

ഫാഷൻ ഷോയുടെ പേരുപറഞ്ഞ് ദുബായിലെത്തിച്ച യുവതികളെ മദ്യത്തിലും മയക്കുമരുന്നിലും മുക്കി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു ഈ സംഘത്തിന്റെ രീതി. ഇരകളുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും, കുഞ്ഞിനെ വധിക്കുമെന്ന് പറഞ്ഞുമായിരുന്നു പീഡനം. ഓരോ ലൈംഗിക ചൂഷണത്തിനും 2500 രൂപ വീതം വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ സെക്സ് റാക്കറ്റ് നടത്തിയത്. ബോധം കെടുത്തി വസ്ത്രങ്ങൾ പോലും അഴിച്ചുമാറ്റാൻ റാക്കറ്റിലെ മറ്റ് സ്ത്രീകളും ഒത്താശ ചെയ്തിരുന്നതായി ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

കേസിലെ മുഖ്യസൂത്രധാരിയായ സിന്ധുവിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില പ്രമുഖ സിനിമാ-സീരിയൽ താരങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന്, അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow