അങ്കമാലിയിൽ പത്തുവയസ്സുകാരൻ മരിച്ച നിലയിൽ; സഹോദരനുമായുള്ള വഴക്കിനെത്തുടർന്ന് ജീവനൊടുക്കിയതെന്ന് സംശയം
തൃശൂർ/അങ്കമാലി: കളിക്കുന്നതിനിടെ സഹോദരനുമായുണ്ടായ തർക്കത്തെത്തുടർന്ന് അങ്കമാലിയിൽ പത്തുവയസ്സുകാരൻ ജീവനൊടുക്കി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശ്-ദിവ്യ ദമ്പതികളുടെ മകൻ ആകത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്നപ്പോൾ സഹോദരനുമായി ചെറിയ രീതിയിൽ പിണങ്ങിയ കുട്ടി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഏറെ നേരം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

