15കാരനെ ലൈംഗീകമായി പീഡിപ്പിച്ച് 30 കാരി, ഭര്‍ത്താവിന്‍റെ അറിവോടെ വീഡിയോ പകര്‍ത്തി ഭീഷണി; യുവതി അറസ്റ്റില്‍

യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

Apr 22, 2025 - 17:38
Apr 22, 2025 - 17:39
 0  11
15കാരനെ ലൈംഗീകമായി പീഡിപ്പിച്ച് 30 കാരി, ഭര്‍ത്താവിന്‍റെ അറിവോടെ വീഡിയോ പകര്‍ത്തി ഭീഷണി; യുവതി അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗീകമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിസായി.  മലപ്പുറം തിരൂരിലാണ് സംഭവം. പീഡനശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

പീഡനദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ആണ് പകർത്തിയത്. ഇയാൾ ഒളിവിലാണ്. സാബികും സത്യഭാമയും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവർ കുട്ടിയ്ക്ക് ലഹരികൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു.

സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും 15കാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂർ പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭർത്താവ് സാബിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow