നാല് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; രോഹിത്തിനെ പിന്നിലാക്കി വിരാട് കോഹ്‌ലി വീണ്ടും ലോക ഒന്നാം നമ്പർ
785 റേറ്റിങ് പോയിന്റോടെയാണ് കോഹ്‌ലി ഒന്നാം സ്ഥാനം നേടിയത്
ന്യൂഡൽഹി: ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലി വീണ്ടും ലോക ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനവും ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലെ 93 റൺസ് പ്രകടനവുമാണ് കോഹ്‌ലിയെ റാങ്കിംഗിൽ തലപ്പത്തെത്തിച്ചത്.
785 റേറ്റിങ് പോയിന്റോടെയാണ് കോഹ്‌ലി ഒന്നാം സ്ഥാനം നേടിയത്. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. വെറും ഒരു പോയിന്റ് മാത്രം പിന്നിലായി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ (784 പോയിന്റ്) രണ്ടാം സ്ഥാനത്തുണ്ട്.
രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ (775 പോയിന്റ്) നിലവിൽ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ നാലാമതും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തുമാണ്. പാകിസ്ഥാൻ താരം ബാബർ അസം ആറാം സ്ഥാനത്താണ്. ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലി തന്റെ പഴയ ഫോം വീണ്ടെടുത്തത് വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
What's Your Reaction?

