വർക്കലയിൽ കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

May 24, 2026 - 08:40
May 24, 2026 - 08:40
 0
വർക്കലയിൽ കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൊല്ലം: വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരൻ (69) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. ചികിത്സയ്ക്ക് എന്ന വ്യാജേന പെൺകുട്ടിയെ തനിച്ചാക്കി മുറിക്കുള്ളിൽ പ്രവേശിപ്പിച്ചായിരുന്നു ഇയാൾ ക്രൂരത കാട്ടിയിരുന്നത്.

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതലായിരുന്നു പ്രതിയുടെ അടുക്കൽ കൗൺസലിങ്ങിനായി എത്തിയിരുന്നത്. പിന്നീട് കുട്ടി പത്താം ക്ലാസിൽ എത്തിയപ്പോൾ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും, പ്രതിയുടെ നഗ്നചിത്രങ്ങൾ കാണിച്ചും പീഡനം തുടരുകയായിരുന്നു. നീണ്ട കാലയളവിലുടനീളം പെൺകുട്ടിയെ ഇയാൾ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

തുടർച്ചയായ പീഡനങ്ങളെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ, പിന്നീട് കുട്ടിയെ മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുക്കൽ കൗൺസലിങ്ങിനായി എത്തിക്കുകയായിരുന്നു. ഈ കൗൺസലിങ് സെഷനിലാണ് താൻ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow