മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി റിപ്പോർട്ട്

Jul 7, 2026 - 12:16
Jul 7, 2026 - 12:17
 0
മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി റിപ്പോർട്ട്

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക പരത്തി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണ് സമീപ റോഡിലേക്കും നിർമാണ മേഖലയിലേക്കും പതിച്ചത്. സംഭവത്തിൽ ചിലർ മണ്ണിനടിയിൽ കുടുങ്ങിയതായി പ്രാഥമിക വിവരങ്ങളുണ്ട്.

കള്ളാടി പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയ അധികൃതർ ദേശീയ ദുരന്തനിവാരണ സേന (NDRF)യെ സ്ഥലത്തേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ ഇതിനകം രക്ഷപ്പെടുത്തിയതായും കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് രക്ഷാസംഘങ്ങൾ എന്നിവർ ചേർന്ന് രക്ഷാദൗത്യം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow