യുപിയിലെ ഗംഗാ എക്സ്പ്രസ് വേയിൽ ദാരുണ അപകടം; ഡബിൾ ഡെക്കർ ബസ് മറിഞ്ഞ് ഇരുപതിലധികം പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം
ലക്‌നൗ: ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ ദാരുണമായ വാഹനാപകടം. വാരണാസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമാവുകയും തുടർന്ന് റോഡിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസും രക്ഷാപ്രവർത്തകരും എത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
What's Your Reaction?

