തിരുവനന്തപുരം കവടിയാറിൽ വാഹനാപകടം: കാർ മറിഞ്ഞ് വഴിയാത്രക്കാരി മരിച്ചു
തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി നൗഷിദ (24) ആണ് മരിച്ചത്. കാർ ഡിവൈഡറിൽ ഇടിച്ച ശേഷം കീഴ്മേൽ മറിയുകയും മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിയും രണ്ട് യുവാക്കളും പട്ടത്തെ സ്വകാര്യ ആശുപത്രിയിലും പേരൂർക്കട സർക്കാർ ആശുപത്രിയിലുമായി ചികിത്സയിലാണ്. വാഹനമോടിച്ച കുറവൻകോണം സ്വദേശി മോഹൻ തോമസിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?