യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴയില്‍ ട്രാക്കിലേക്ക് മരം വീണു, ട്രെയിനുകള്‍ വൈകും
ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് മരം വീണത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഒന്നര മണിക്കൂറായി ഈ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക.
നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ജില്ലയില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
What's Your Reaction?






