ടോൾ ജീവനക്കാരനെ ബോണറ്റിൽ തൂക്കിക്കൊണ്ട് കാർ; മർദനവും, കാർ ഉടമയ്ക്ക് പൊലീസ് നോട്ടീസ്
കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമം. ടോൾ ബാർ വാഹനത്തിൽ തട്ടിയെന്ന് ആരോപിച്ചാണ് കാർ ഉടമ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചത്.
ടോൾ അടയ്ക്കാതെ പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. കാർ ഇടിക്കാൻ ശ്രമിച്ചതോടെ ജീവനക്കാരൻ ബോണറ്റിൽ തൂങ്ങിപ്പിടിക്കേണ്ടിവന്നു. തുടർന്ന് ഏറെ ദൂരം ഇയാളെ ബോണറ്റിൽ തൂക്കിക്കൊണ്ടുപോയി.
വാഹനം നിർത്തിയശേഷം ജീവനക്കാരനെ നിലത്തിറക്കി മർദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ജീവനക്കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ കാർ ഉടമയോട് ഇന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?



