പാലക്കാട് ആര്യമ്പാവിൽ കുടുംബവഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Jun 28, 2026 - 00:10
Jun 28, 2026 - 00:11
 0
പാലക്കാട് ആര്യമ്പാവിൽ കുടുംബവഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: ആര്യമ്പാവ് കുണ്ടൂർക്കുന്നിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊമ്പത്ത് പള്ളത്ത് കോളനിയിൽ താമസിക്കുന്ന സുകുമാരൻ (50) ആണ് ഭാര്യ ദീപയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾക്കിടയിലുണ്ടായ കടുത്ത കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും വിശദമായ പരിശോധനകൾ നടത്തിവരികയുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow