ചാലക്കുടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയം
പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്

തൃശൂർ: ചാലക്കുടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കൂടപ്പുഴ ജനതാ റോഡ് പരിസരത്താണ് നാട്ടുകാർക്ക് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. തെരുവുനായ ശല്യത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുൻപ് ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഈ വർഷം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടിയത്.
What's Your Reaction?






