ഒരിടവേളയ്ക്ക് ശേഷം 'കൊവിഡ്'; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നു 

ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലാണ് കൊവിഡ് വ്യാപിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

May 19, 2025 - 16:01
May 19, 2025 - 16:01
 0  21
ഒരിടവേളയ്ക്ക് ശേഷം 'കൊവിഡ്'; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നു 

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലാണ് കൊവിഡ് വ്യാപിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. തായ്‌ലന്‍ഡില്‍ ഏപ്രില്‍ മുതലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്.

ഹോങ്കോങ്ങില്‍ കൊവിഡിന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ മാര്‍ച്ചില്‍ 1.7 ശതമാനത്തില്‍ നിന്ന് 11.4 ശതമാനമായാണ് കേസുകള്‍ ഉയര്‍ന്നത്. ഹോങ്കോങ്ങില്‍ 81 ഗുരുതരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഫലമായി 30 പേര്‍ മരിച്ചു. 

മെയ് തുടക്കത്തില്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളില്‍ 28 ശതമാനം വര്‍ധന ഉണ്ടായി. ആഴ്ചതോറുമുള്ള അണുബാധകള്‍ 14,200 ആയി വര്‍ധിച്ചു. ദിവസേനയുള്ള ആശുപത്രിവാസം ഏകദേശം 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow