ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഹിറ്റ് വിക്കറ്റ് അവിശ്വസനീയമായ നിർഭാഗ്യത്തിൽ തലകുനിച്ച് സായ് സുദർശൻ

May 27, 2026 - 10:37
May 27, 2026 - 10:40
 0
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഹിറ്റ് വിക്കറ്റ്  അവിശ്വസനീയമായ നിർഭാഗ്യത്തിൽ തലകുനിച്ച് സായ് സുദർശൻ

ഐപിഎൽ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ തകർന്ന് തരിപ്പണമായി ഗുജറാത്ത് ടൈറ്റൻസ്. ആർസിബി ഉയർത്തിയ 255 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

92 റൺസിന്റെ വമ്പൻ വിജയത്തോടെ ആർസിബി ഫൈനലിലേക്ക് യോഗ്യത നേടി. തുടക്കത്തിൽ തന്നെ മുൻനിര ബാറ്റർമാരെ നഷ്ടമായ ഗുജറാത്തിന്, സായ് സുദർശൻ പുറത്തായ രീതിയാണ് വലിയ തിരിച്ചടിയും ഒപ്പം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച കാഴ്ചയുമായി മാറിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രവും ദൗർഭാഗ്യകരവുമായ രീതിയിലായിരുന്നു താരത്തിന്റെ മടക്കം.

ഗുജറാത്ത് ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു ആരാധകരെപ്പോലും ഞെട്ടിച്ച ആ നാടകീയ സംഭവം. ആർസിബി പേസർ ജേക്കബ് ഡഫിയുടെ പന്തിൽ ഓഫ് സൈഡിലേക്ക് ഒരു കട്ട് ഷോട്ടിന് ശ്രമിച്ചതായിരുന്നു സുദർശൻ. പന്ത് ബാറ്റിൽ തട്ടിയ ഉടൻ തന്നെ റണ്ണിനായി താരം മുന്നോട്ട് കുതിച്ചെങ്കിലും, ഷോട്ടിന്റെ ആഘാതത്തിൽ പിടിവിട്ട് ബാറ്റ് കയ്യിൽ നിന്നും വഴുതിപ്പോവുകയായിരുന്നു. സുദർശൻ നോൺ സ്ട്രൈക്കർ എൻഡിലേക്ക് ഓടുന്നതിനിടെ, വായുവിൽ ഉയർന്ന ബാറ്റ് പുറകോട്ട് തെറിച്ചുവന്ന് കൃത്യമായി സ്റ്റംപിൽ ഇടിക്കുകയും ബെയിൽസ് താഴെ വീഴുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പോലും സമയമെടുക്കും മുൻപ് വിചിത്രമായ ഹിറ്റ് വിക്കറ്റിലൂടെ താരത്തിന് ക്രീസ് വിടേണ്ടി വന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow